ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്, മാലദ്വീപിനുള്ള പരോക്ഷ മറുപടിയോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്, മാലദ്വീപിനുള്ള പരോക്ഷ മറുപടിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

ടൂറിസം രംഗത്ത് മികവ് പകരുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം വികസിപ്പിക്കാനും ആത്മീയ ടൂറിസം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിന് ഗുണങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം ആടി ഉലയുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആടി ഉലഞ്ഞത്.

ആഭ്യന്തര ടൂറിസം, തുറമുഖ കണക്റ്റിവിറ്റി, എന്നിവയ്‌ക്കുള്ള പ്രോജക്ടുകൾ ലക്ഷദ്വീപിൽ ഉൾപ്പെടെ സ്വീകരിക്കുമെന്നാണ് ബജറ്റിൽ കേന്ദ്രമന്ത്രി പറഞ്ഞത്. എന്നാൽ മാലദ്വീപിനോടുള്ള രാജ്യത്തിന്റെ പരോക്ഷമറുപടിയാണ് ബജറ്റിൽ പ്രതിഫലിച്ചതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. ഇന്ത്യയിലെ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മാലദ്വീപ്. എന്നാൽ പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു.

ഇതോടെ മാലദ്വീപിലെത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജനുവരി മാസം 28-ാം തീയതി വരെ 13,989 പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപിലെത്തിയത്. രാജ്യത്തിന്റെ ടൂറിസം വിപണിയുടെ എട്ട് ശതമാനം വരുമിത്. നേരത്തെ 23.4 ശതമാനം വിഹിതമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യമാണ് മാലദ്വീപ്. മാലദ്വീപ് സന്ദർശിക്കുന്നവരിൽ അധികവും ഇന്ത്യക്കാരായിരുന്നു. 2023-ൽ 2,09,198 പേരാണ് ഇന്ത്യയിൽ നിന്ന് മാലദ്വീപ് സന്ദർശിച്ചത്.

ഇതിനിടെയിലാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപ പരാർശങ്ങളാണ് മാലി മന്ത്രിമാർ നടത്തിയത്. മാലദ്വീപിന്റെ ടൂറിസം മേഖലയെ തകർക്കാനാണ് പ്രധാനമന്ത്രി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതെന്നും മാലി മന്ത്രിമാർ പറഞ്ഞു. പിന്നാലെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലദ്വീപിലേക്കുള്ള ഫ്‌ലൈറ്റ് ബുക്കിംഗ് റദ്ദാക്കുന്നതായി നിരവധി ഇന്ത്യൻ ട്രാവൽ ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു. നയതന്ത്ര തർക്കത്തിന് ശേഷം, മാലദ്വീപ് സന്ദർശിക്കാനുള്ള പദ്ധതികൾ മാറ്റുകയും റദ്ദാക്കിയ ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും മറ്റും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാലദ്വീപുമായുള്ള നയതന്ത്ര തർക്കത്തിനിടയിലാണ് ടൂറിസം സംബന്ധിച്ച ഈ ബജറ്റ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

 

 

Tags: maldiveslakshadweepUnion Budget 2024Union Budget 2024 2
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies