രാഷ്ട്രീയത്തിലെ വിശുദ്ധിയുടെയും അർപ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ഓരോരുത്തർക്കും പ്രചോദനമേകിയ അദ്ദേഹത്തിന് ഭാരതരത്ന നൽകാനുള്ള തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും അതിൽ സന്തോഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിലും രാജ്യത്തിന്റെ വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയവും പ്രചോദനാത്മകവുമാണ്. ഭാരതത്തിൻറെ ഐക്യവും അഖണ്ഡതയും തകരാതെ നിലനിർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ദേശീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണപരമായ കഴിവുകളും രാജ്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തി. അദ്ദേഹത്തെ ഭാരതരത്ന ബഹുമതി നൽകി ആദരിക്കുന്നത് ഓരോ ഭാരതീയനും സന്തോഷം നൽകുന്നു. രാജ്യത്തിന്റെ ഈ തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
हम सबके प्रेरणास्रोत एवं देश के वरिष्ठ नेता, श्रद्धेय लाल कृष्ण आडवाणी जी को भारत रत्न दिये जाने के निर्णय से बड़े हर्ष और आनंद की अनुभूति हुई है। वे राजनीति में शुचिता, समर्पण और दृढ़ संकल्प के प्रतीक हैं। आडवाणीजी ने अपने लंबे सार्वजनिक जीवन में अनेक भूमिकाओं में, देश के विकास… pic.twitter.com/bHfvkI354Q
— Rajnath Singh (@rajnathsingh) February 3, 2024
രാജ്യത്തിന്റെ വിവിദ കോണുകളിൽ നിന്നായി എൽ.കെ അദ്വാനിക്ക് അഭിനന്ദന പ്രവാഹമാണ്. അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിച്ചത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിൽ അളവറ്റ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നാണ് എംപി തേജസ്വി സൂര്യ പറഞ്ഞത്. സിന്ധിൽ നിന്നുള്ള ഒരു അഭയാർത്ഥി നമ്മുടെ ഉപപ്രധാനമന്ത്രിയായി ഉയർന്നുവന്നത് അദ്ദേഹത്തിന്റെ ജീവിതം എപ്രകാരമായിരുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു.
കഷ്ടപ്പാടുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ യാത്ര രാഷ്ട്രനിർമ്മാണത്തിനായി സമർപ്പിതമായിരുന്നുവെന്നു. ദേശീയ രാഷ്ട്രീയത്തിന് നൽകിയ സമ്പന്നമായ സംഭാവനകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നു. ഭാരതത്തിന്റെ യഥാർത്ഥ രത്നത്തിന് അഭിനന്ദനങ്ങളെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
Param Adarniya Shri LK Advani ji being conferred with Bharat Ratna fills hearts of every Indian with immense pride and joy.
A young refugee from Sindh rising to be our Deputy Prime Minister reflects how his journey, filled with tribulations, was always dedicated to nation… pic.twitter.com/eNsBqnHlHo
— Tejasvi Surya (@Tejasvi_Surya) February 3, 2024