ആഭ്യന്തരം നിതീഷിന്; മറ്റ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിമാർക്ക്; ബിഹാർ മന്ത്രിസഭയിൽ മുഖ്യൻ കൂടാതെ എട്ട് പേർ; വകുപ്പുകളുടെ ചുമതല കൈമാറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തരം നിതീഷിന്; മറ്റ് പ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിമാർക്ക്; ബിഹാർ മന്ത്രിസഭയിൽ മുഖ്യൻ കൂടാതെ എട്ട് പേർ; വകുപ്പുകളുടെ ചുമതല കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

പട്ന: ബിഹാറിൽ എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭാം​ഗങ്ങളുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. മുഖ്യമന്ത്രി തന്നെയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ സാമ്രാട്ട് ചൗധരിക്ക് ധനകാര്യം, ആരോ​ഗ്യം, കായികം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് സിൻഹയ്‌ക്ക് കാർഷികം, റോഡ് നിർമ്മാണം എന്നിവയടക്കമുള്ള വകുപ്പുകളും കൈമാറി. സംസ്ഥാനത്ത് പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തി ആറാം ദിനമാണ് വകുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തരം കൂടാതെ ജനറൽ അഡ്മിനിസ്ട്രേഷൻ (GAD), വിജിലൻസ്, കാബിനറ്റ് കോർഡിനേഷൻ, ഇലക്ഷൻ എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. 2005 മുതൽ ഇവ കൈകാര്യം ചെയ്യുന്നത് നിതീഷ് കുമാർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. വാണിജ്യ നികുതികൾ, ന​ഗര വികസനം, ഹൗസിം​ഗ്, പഞ്ചായത്തിരാജ്, ഇൻഡസ്ട്രീസ്, അനിമൽ ഹസ്ബൻഡറി, ഫിഷറീസ്, നിയമം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ചൗധരി കൈകാര്യം ചെയ്യും. കാർഷികം കൂടാതെ കരിമ്പ്, ഖനനം, ഭൂ​ഗ‍‍ർഭശാസ്ത്രം, ഭൂമി പരിഷ്കരണം, കലാസാംസ്കാരിക യുവജനക്ഷേമം, ജലസേചനം, പൊതുജനാരോ​ഗ്യം, എഞ്ചിനീയറിം​ഗ് എന്നീ വകുപ്പുകൾ സിൻഹയ്‌ക്ക് നൽകി.

മന്ത്രിസഭയിലെ മൂന്നാമത്തെ ബിജെപി നേതാവായ പ്രേം കുമാറിന് സഹകരണം, പിന്നാക്ക-അതീവ പിന്നാക്ക വിഭാ​ഗം, ദുരന്തനിവാരണം, പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാനം, വിനോദസഞ്ചാരം എന്നീ വകുപ്പുകളാണ് കൈമാറിയിരിക്കുന്നത്. മുതിൽ ജെഡിയു നേതാവായ വിജയ് കുമാർ ചൗധരി വിദ്യാഭ്യാസ വകുപ്പിലേക്ക് തിരികെയെത്തി. ഒപ്പം പാർലമെന്ററി കാര്യം, കെട്ടിട നിർമ്മാണം. ​ഗതാ​ഗതം, ഇൻഫർമേഷൻ ആൻഡ് പിആർ എന്നീ വകുപ്പുകളുടെ ചുമതലയും കൈമാറിയിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമന് ഐടി, എസ് സി/എസ് ടി ക്ഷേമവകുപ്പ് എന്നിവയാണ് നൽകിയിരിക്കുന്നത്.

പുതിയ മന്ത്രിസഭാ രൂപീകരണത്തോടനുബന്ധിച്ച് സംസ്ഥാന ബജറ്റ് ഫെബ്രുവരി 12ലേക്ക് മാറ്റിവച്ചിരുന്നു. നിലവിൽ എട്ട് മന്ത്രിമാരാണ് മുഖ്യമന്ത്രി കൂടാതെ മന്ത്രിസഭയിലുള്ളത്. 36 മന്ത്രിമാർ വരെ സഭയിലാകാം.

Tags: BiharndaJDUBihar portfolio allocationBJP
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies