ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക്..; ഗരുഡൻ സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക്..; ഗരുഡൻ സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ. ദുരൈ സെന്തിൽ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തമിഴ് ചിത്രമായ ഗരുഡൻ സിനിമയുടെ തിരക്കിലാണ് ഉണ്ണിമുകുന്ദൻ. സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകരുമായി താരം പങ്കുവയ്‌ക്കുന്നത്.

” ഒരു ദശാബ്ദത്തിനു ശേഷം വീണ്ടും തമിഴ് സിനിമാ ലോകത്തേക്ക്. ഗരുഡൻ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയായി. ചിത്രം ഉടനെ തിയേറ്ററുകളിലേക്ക് എത്തും”- ഉണ്ണിമുകുന്ദൻ കുറിച്ചു. സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിലൂടെയാണ് സിനിമയുടെ പുതിയ വിശേഷം താരം പങ്കുവച്ചത്. ഇതിനൊപ്പം സിനിമയിൽ നിന്നുള്ള താരത്തിന്റെ ചിത്രവും പങ്കുവച്ചിരുന്നു. ചിത്രം തിയേറ്ററുകളിൽ ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണെന്നും ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രംഗത്തെത്തി.

വെട്രിമാരന്റെ തിരക്കഥയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ശശി കുമാറും സൂരിയുമാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയിൽ ശശി കുമാറിന്റെ സഹോദരനായിട്ടാണ് ഉണ്ണി എത്തുന്നത്. ഇവരുടെ വിശ്വസ്തനായ ജീവനക്കാരനായിട്ടാണ് സൂരി എത്തുന്നത്. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയാണ്. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയും ചേർന്നാണ് ഗരുഡൻ നിർമ്മിക്കുന്നത്.

Tags: Unni MukundanSUBGarudanfilm
Share
Tweet
SendShare

More News from this section

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

കുടുംബപ്രശ്നം കലാശിച്ചത് കൊലപാതകത്തിൽ; കോട്ടയത്ത് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies