മുംബൈ: മുൻ വർഷത്തെ അപേക്ഷിച്ച് 2023-ൽ നഗരത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതായി മുംബൈ പോലീസിന്റെ റിപ്പോർട്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രതിദിനം 16 കേസുകളാണ് മുംബൈയിൽ രജിസ്റ്റർ ചെയ്യുന്നത്.
2023-ൽ 5,913 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം 2022-ൽ 6,156 കേസുകളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടത്. 2023-ൽ 973 പീഡന കേസുകളാണ് മുംബൈയിൽ രജിസ്റ്റർ ചെയ്തപ്പോൾ 2022-ൽ അത് 984 കേസുകളായിരുന്നു.