അമൃത്സർ: പാക് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന. പഞ്ചാബിലെ തരൺ തരാൺ ജില്ലയിലെ അതിർത്തിയിൽ നിന്ന് 16-കാരനായ പാക് ഭീകരനെ ബിഎസ്എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും 100 രൂപയുടെ നോട്ട് കെട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിൽ പാക് ഭീകരസംഘടനയുടെ ഭാഗമാണ് ഇയാളെന്ന് സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ കുറിച്ച് അറിയാമെന്നും നാളുകളായി നുഴഞ്ഞു കയറാൻ പദ്ധതിയിടുകയായിരുന്നുവെന്നും 16-കാരൻ സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.