തിരുവനന്തപുരം: കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി സ്വദേശിനി കുക്കുവിനാണ് വെട്ടേറ്റത്. യുവതിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യം നടത്തിയതിന് പിന്നാലെ യുവതിയുടെ ഭർത്താവ് ഗിരീഷ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.