മുംബൈ: മോട്ടോർമാന്റെ സമയോചിത ഇടപെടൽ വഴി വൻ അപകടം ഒഴിവായി. മാൻഖുർദിന് സമീപം റെയിൽവേ ട്രാക്കിൽ ഇരുമ്പ് കഷ്ണം കണ്ടെത്തിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മോട്ടോർമാൻ ഉടൻ ട്രെയിൻ നിർത്തുകയും വസ്തു ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സ്തുത്യർഹമായ പ്രവർത്തനം വവി വൻ ദുരന്തമാണ് ഒഴിവായത്.
രാത്രി 8:44 ന് മാൻഖുർദിനും വാഷിക്കും ഇടയിൽ പൻവേലിലേക്കുള്ള ലോക്കൽ ട്രെയിനിന്റെ ട്രാക്കിൽ ഇരുമ്പ് കഷണം കണ്ടെത്തിയത്. ഉടൻ ട്രയിൻ നിർത്തുകയും ഇരുമ്പ് മാറ്റുകയും ചെയ്തു. പിന്നീട് യാത്ര തുടരുകയും വാഷി റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ഇരുമ്പ് കഷ്ണം സ്റ്റേഷൻ ഇൻചാർജിനെ ഏൽപ്പിക്കുകയും ചെയ്തു.
അതേസമയം ഇരുമ്പ് കഷ്ണം കണ്ടെത്തിയ പ്രദേശത്തിന് കൃത്യമായ അതിർവരമ്പുകൾ ഇല്ലെന്നും ചേരികളാൽ ചുറ്റപ്പെട്ടതാണെന്നും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. സംഭവത്തിൽ റെയിൽവേ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. അജ്ഞാതനായ ഒരാൾക്കെതിരെ റെയിൽവേ ആക്ട് സെക്ഷൻ 153,147 എന്നിവ പ്രകാരം വിഷയത്തിൽ കേസെടുത്തിട്ടുണ്ട്.