തിരുവനന്തപുരം: ഒരേ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാൺമാനില്ല. മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന് പരിധികളില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. അന്തിയൂർകോണം ലിറ്റിൽ ഫ്ലവർ സ്കൂളിൽ പഠിക്കുന്നവരാണ് മൂന്നുപേരും. വെള്ളിയാഴ്ച വൈകിട്ട് 5.45 മുതലാണ് മൂന്ന് കുട്ടികളെയും കാണാതായത്.
അന്തിയൂർകോണം കൊല്ലോട് ശ്രീഭവനിൽ ലേഖയുടെ മകൻ ഏഴാം ക്ലാസുകാരനായ അശ്വിൻ(12), മലയിൻകീഴ് കൊല്ലോട് സ്വദേശികളായ സിമി- രാജേഷ് ദമ്പതികളുടെ മകന് എട്ടാം ക്ലാസുകാരനായ നിഖിൽ(12) കൊല്ലോട് സ്വദേശികളായ രെജു-വിനീത് ദമ്പതികളുടെ മകന് അരുണ്‍ ബാബു (12) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളെ കാണാതായത്.
അരുണ്‍ ബാബുവിനെ കാണാതായ പരാതി മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിലും മറ്റു രണ്ടുപേരെയും സംബന്ധിച്ച പരാതി മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.