തങ്ങൾ ബിജെപിയോടൊപ്പമെന്ന് മാഞ്ചി; എൻഡിഎ പിളർത്താനുള്ള ലാലുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തങ്ങൾ ബിജെപിയോടൊപ്പമെന്ന് മാഞ്ചി; എൻഡിഎ പിളർത്താനുള്ള ലാലുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 11:25 am IST
Facebook
Twitter
WhatsAppTelegram

പടന്: എൻഡിഎയുടെ ഭാഗമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ മുന്നണിയിൽ നിന്നും വേർപ്പെടുത്താനുള്ള ലാലുപ്രസാദ് യാദവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. എൻഡിഎയുടെ ഭാഗമായി തന്നെ തുടരനാണ് തീരുമാനമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചി വ്യക്തമാക്കി. ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എൻഡിഎയ്‌ക്കൊപ്പം നിൽക്കാൻ പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജിതൻ റാം മാഞ്ചിയെയും ഒപ്പമുള്ള എംഎൽഎമാരെയും കൂടെ നിർത്താൻ ആർജെഡി ശ്രമങ്ങൾ നടത്തിയിരുന്നു. മാഞ്ചിയുമായി ചർച്ച നടത്താൻ ലാലുപ്രസാദ് പാർട്ടി നേതാവിനെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചിരുന്നു. പിന്നാലെ തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കി ജിതൻ റാം മാഞ്ചി രംഗത്തുവരികയായിരുന്നു.

നാളെയാണ് ബിഹാർ നിയമസഭയിൽ സർക്കാന് ഭൂരിപക്ഷം തെളിയിക്കാനുള്ള വോട്ടിംഗ് നടക്കുന്നത്. 243 അംഗ മന്ത്രിസഭയിൽ 122 അംഗങ്ങളുടെ പിന്തുണ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമാണ്. നിലവിൽ 128 എംഎൽഎമാരാണ് എൻഡിഎ പക്ഷത്തുള്ളത്. ബിജെപി- 78, ജെഡിയു- 45, എച്ച്എഎംഎസ് -4 സ്വതന്ത്രൻ – 01 എന്നിങ്ങനെയാണ് കക്ഷിനില. 114 അംഗങ്ങളാണ് മഹാഗഡ്ബന്ധൻ പക്ഷത്തുള്ളത്. 79 അംഗങ്ങളുള്ള ആർജെഡിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ്- 19, സിപിഐഎംഎൽ- 12 സിപിഎം- 2 സിപിഐ-2 എന്നിങ്ങനെയാണ് മറ്റുള്ളവർ.

ഇൻഡി മുന്നണിയിലെ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് നിതീഷ് കുമാർ എൻഡിഎയിൽ എത്തിയത്. തുടർന്ന് ജനുവരി 28 ന് ബിഹാറിൽ എൻഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു പിളർത്തി എംഎൽഎമാരെ ഒപ്പം നിർത്തി ബിഹാർ മുഖ്യമന്ത്രിയാകാനുള്ള തേജസ്വി യാദവിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ചായിരുന്നു നിതീഷ ഇൻഡി മുന്നണി ബന്ധം അവസാനിപ്പിച്ചത്.

 

 

Tags: ndaLalu Prasad YadavBihar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies