ഇടുക്കി: 15-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലി സ്വദേശി രഞ്ജിത് ജോർജാണ് (22) അറസ്റ്റിലായത്. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മറ്റ് അഞ്ച് പേർ കൂടി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ചെറുതോണി സ്വദേശികളായ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. എറണാകുളം ജില്ലയിലെ പൂയംകുട്ടിയിൽ നിന്നുള്ള രണ്ട് പേർ, മലപ്പുറം സ്വദേശി എന്നിവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.