കണ്ണൂർ: പിഎഫ്ഐ ഭീകരൻ എൻഐഎയുടെ വലയിൽ. കണ്ണൂർ സ്വദേശി ജാഫർ ഭീമൻവിടയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖ്യ ആയുധപരിശീലകനാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഏറെ കാലമായി ഒളിവിൽ കഴിയുകയായിരുന്നു. 2047-ൽ ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിനായി ഗൂഢാലോചന നടത്തുന്നതിനായി നിരവധി ഭീകര സംഘടനകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു.