അബുദാബി: അക്ഷര പുരുഷോത്തം ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി തുടർന്ന് നടന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്തു. പ്രധാന പുരോഗിതന്മാരോടൊപ്പം പ്രധാനമന്ത്രി ആരതി നടത്തി.
#WATCH | Prime Minister Narendra Modi performs Aarti at the Bochasanwasi Akshar Purushottam Swaminarayan Sanstha (BAPS) Mandir in Abu Dhabi. pic.twitter.com/TfG2z9sohx
— ANI (@ANI) February 14, 2024
ബാപ്സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു. വിശ്വാസി സമൂഹത്തിനായി ക്ഷേത്രം സമർപ്പിച്ചതിന് യുഎഇ ഭരണാധികാരികളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
#WATCH | PM Modi performs rituals at BAPS Hindu temple in Abu Dhabi, UAE pic.twitter.com/MTdet4noci
— ANI (@ANI) February 14, 2024
ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രവാസികളുമായി പ്രധാനമന്ത്രി സംവദിച്ചു. ക്ഷേത്രനിർമ്മാണത്തിന് ചുക്കാൻ പിടിച്ച കരകൗശല വിദഗ്ധരുമായും നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
#WATCH | PM Narendra Modi meets artisans of the BAPS Hindu temple, in Abu Dhabi. pic.twitter.com/mwwzE2H9Cj
— ANI (@ANI) February 14, 2024
കലാരൂപങ്ങളുടെ മിനിയേച്ചർ പതിപ്പുകൾ തയ്യാറാക്കിയ കുട്ടികളുമായും പ്രധാനമന്ത്രി ഏറെ നേരം സംവദിച്ചു.
#WATCH | Abu Dhabi: Prime Minister Narendra Modi engages with children at BAPS Hindu temple, who crafted miniature art pieces. pic.twitter.com/fx1iuNDaWi
— ANI (@ANI) February 14, 2024