കോഴിക്കോട്: മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്ത് പോലീസ്. മറുവാക്ക് മാസികയുടെ എഡിറ്റർ അംബികയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട് ഒന്നര മാസങ്ങൾക്ക് ശേഷമാണ് പോലീസിന്റെ നടപടി. മുഖ്യമന്ത്രിയെ അവഹേളിച്ചു എന്ന പരാതിയിൽ കലാപാഹ്വാനത്തിനാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. സമൂഹ മാദ്ധ്യമത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.