ചെന്നൈ: മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ തമിഴ്നാട്ടിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നെയിലെ സ്റ്റാൻലി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നാം വർഷ വിദ്യാർത്ഥിയായ എറണാകുളം സ്വദേശി രഞ്ജിത്ത് പോളിനെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മാതാപിതാക്കൾക്ക് കൈമാറും. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ സുഹൃത്തുക്കളാണ് രഞ്ജിത്തിനെ കണ്ടെത്തിയത്. മുറിയിൽ അബോധാവസ്ഥയിലായിരുന്നു വിദ്യാർത്ഥി കിടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.