പാലക്കാട്: ഷൊർണൂരിൽ ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കോട്ടയം സ്വദേശിനി ശിൽപയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ശിൽപയുടെ മകൾ ശികന്യയാണ് മരിച്ചത്.
യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശിൽപ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളിൽ നിലത്ത് കിടത്തിയതോടെ യുവാവ് പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇതേ തുടർന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.