കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II, സീനിയർ സ്റ്റോർ കീപ്പർ തസ്തികകളിലേക്ക് നിയമനം ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കുറഞ്ഞത് രണ്ട് വർഷത്തേക്ക് പ്രൊബേഷനിൽ ഉൾപ്പെടുത്തും.
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II തസ്തികയിൽ മൂന്ന് ഒഴിവുകളും സീനിയർ സ്റ്റോർ കീപ്പർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. 18-നും 27-നും പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. മിനിറ്റിൽ 80 വാക്കുകളിൽ കുറയാതെ ടൈപ്പ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് കഴിയണം. ഇംഗ്ലീഷ് ട്രാൻസ്ക്രിപ്ഷൻ- 50 മിനിറ്റ് , ഹിന്ദി 65 മിനിറ്റും കമ്പ്യൂട്ടറിൽ ചെയ്യാൻ സാധിക്കണം. സീനിയർ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മെറ്റീരിയൽ മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സും സ്റ്റോർ കീപ്പിംഗ് അഥവാഅക്കൗണ്ടൻസിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവുമുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചീഫ് ക്വാളിറ്റി അഷ്വറൻസ് എസ്റ്റാബ്ലിഷ്മെന്റ് (വാർഷിപ്പ് എക്യുപ്മെന്റ്) ജലഹള്ളി ക്യാമ്പ് റോഡ്, യശ്വന്ത്പൂർ പോസ്റ്റ്, ബെംഗളൂരു-560022 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.