കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പാലക്കാട് സ്വദേശിയിൽ നിന്ന് 340 ഗ്രാം സ്വർണം പിടികൂടി. നിറം മാറ്റി പേസ്റ്റ് രൂപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.
ഇന്നലെ ഹെയർ ബാൻഡിന്റെ രൂപത്തിലാക്കി 14 ലക്ഷം രൂപയുടെ സ്വർണം കടത്തുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി നെടുമ്പാശേരിയിൽ പിടിയിലായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വർണവും ഇന്നലെ തന്നെ കസ്റ്റംസ് പിടികൂടിയിരുന്നു. മാലിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു ഇത്. പിന്നാലെയാണ് ഇന്നും സ്വർണം പിടികൂടിയത്.