ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടയിൽ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദിൽ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ് മരിച്ചത്.
നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. മധുവിധുവിനായി ഡൽഹിയിൽ എത്തിയതായിരുന്നു ഇവർ. മൃഗശാല സന്ദർശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. സുഹൃത്തുക്കളെ വിളിച്ച് അഞ്ജലി, ഭർത്താവിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാസിയാബാദ് വൈശാലിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
വീട്ടിലെത്തിച്ച മൃതദേഹത്തിന് സമീപമിരുന്ന് അഞ്ജലി കുറെ നേരം കരഞ്ഞു, പെട്ടന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ഓടി, പിന്നാലെ ഞങ്ങൾ ഓടിയെങ്കിലും അപ്പോഴേക്കും അവൾ താഴേക്ക് ചാടിയിരുന്നു, രക്ഷിക്കാൻ കഴിഞ്ഞില്ല, കണ്ണീരൊടെ ബന്ധുവായ ബബിത പറഞ്ഞു.















