പത്തനംതിട്ട: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 5 ലക്ഷം പിഴയും. പന്തളം തെക്കേക്കര സ്വദേശി സതീഷിനെയാണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.