മുംബൈ: ഭയന്ദർ ഈസ്റ്റിലെ ആസാദ് നഗർ ചേരിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദീപക് ചൗരസ്യയാണ് മരിച്ചത്. ശിവാജി സാവന്തിനാണ് പരിക്കേറ്റത്.
രാവിലെ 6-നാണ് തീപിടുത്തമുണ്ടായത്. സ്ക്രാപ്പ് ഗോഡൗണിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം തീ പടർന്നതിന് കാരണമെന്നാണ് കരുതുന്നത്. ശബ്ദം കേട്ടെങ്കിലും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ, ബിഎംസി, താനെ, വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള 24ലധികം ഫയർ ഫോഴ്‌സ് വാഹനങ്ങളാണ് തീയണക്കാൻ എത്തിയത്. തീപിടുത്തത്തിന് പിന്നാലെ പ്രദേശവാസികൾ വീടുകളിൽ നിന്ന് രക്ഷപ്പെട്ടത് അപകടത്തിൻരെ തോത് കുറച്ചു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















