1,000 കോടിയോ ? അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ കണ്ട് ഞെട്ടി : ആ പണം കിട്ടിയെങ്കിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാമായിരുന്നുവെന്ന് പാകിസ്താനികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1,000 കോടിയോ ? അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾ കണ്ട് ഞെട്ടി : ആ പണം കിട്ടിയെങ്കിൽ ഞങ്ങൾക്ക് പിടിച്ചു നിൽക്കാമായിരുന്നുവെന്ന് പാകിസ്താനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 11:22 am IST
Facebook
Twitter
WhatsAppTelegram

ആഡംബരത്തിന്‍റെ ആഘോഷമാണ് ഗുജറാത്തിലെ ജാംനഗറിലെ അംബാനി എസ്റ്റേറില്‍ നടക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകം ഒരുമിച്ചെത്തിയത് ജാംഗനറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അംബാനി കുടുംബത്തിന്‍റെ വേരുന്നിയ നഗരം എന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് കുടുംബം ജാംഗനറും തിരഞ്ഞെടുത്തു.

ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബെര്‍ഗ്, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍റ്റ്, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍, ഭൂട്ടാന്‍ രാജാവ് എന്നിങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അതിഥികള്‍. അമിതാഭ് ബച്ചന്‍,. ഷാരൂഖ് ഖാന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, ഗൗതം അദാനി തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള വിവിഐപികളുടെ നിരയും വേറെ.

വിവാഹ ആഘോഷങ്ങള്‍ക്ക് 1,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 120 മില്യണ്‍ ഡോളര്‍ ചെലവ് വരും. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനിയുടെ മൊത്ത ആസ്തിയുടെ വെറും 0.1 ശതമാനം മാത്രമാണ് ഈ വിവാഹ ചെലവ്. എന്നാൽ ഇപ്പോൾ ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് പാകിസ്താനികൾ . ഈ പണമുണ്ടായിരുന്നുവെങ്കിൽ പാകിസ്താന് തൽക്കാലമെങ്കിലും ഒന്ന് പിടിച്ചു നിൽക്കാമായിരുന്നുവെന്നാണ് പാകിസ്താനികൾ പറയുന്നത് .

പാക് യൂട്യൂബർ സന അംജദ് തന്റെ രാജ്യത്തെ യുവാക്കളുമായി അനന്ത് അംബാനിയുടെ വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്തു. ജീവിതത്തിൽ ഇത്തരമൊരു വിവാഹം താൻ കണ്ടിട്ടില്ല. ശതകോടീശ്വരൻ ബിൽ ഗേറ്റ്‌സ് തെരുവിൽ ചായ ആസ്വദിക്കുന്നു. റിഹാന പാടുന്നു. ഞങ്ങൾ ഇന്ത്യയോട് പറയും, അതിർത്തി ഒരു ദിവസത്തേക്ക് ഒന്ന് തുറക്കൂ. നമുക്ക് ആ കല്യാണ വേദിയെങ്കിലും കാണാം – എന്നാണ് പാകിസ്താനികൾ പറയുന്നത് .

അനന്ത് അംബാനിയുടെ കല്യാണത്തിന് ചെലവായത് പണം ഉണ്ടായിരുന്നെങ്കിൽ പാകിസ്താനിൽ മൂന്നോ നാലോ കല്യാണങ്ങൾ നടത്തുമെന്ന് മാദ്ധ്യമപ്രവർത്തകൻ അർജു കാസ്മി പറഞ്ഞു. 74 കോടി രൂപയാണ് പോപ്പ് ഗായിക റിഹാനയുടെ പ്രതിഫലം . പകരം പാകിസ്താനിൽ നിന്നുള്ള ഒരു ഗായകനെ ക്ഷണിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെടുമായിരുന്നു . ഞങ്ങൾക്ക് ഇവിടെ വിഷം വാങ്ങാൻ പോലും പണമില്ലെന്നും കാസ്മി പറഞ്ഞു.

 

Tags: Pakistanambani
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies