കവരത്തി: പുത്തൻ ചുവടുവെപ്പിനൊരുങ്ങി ലക്ഷദ്വീപ്. മിനിക്കോയിൽ നാവികസേന പുതിയ ബേസ് ക്യാമ്പ് കമ്മീഷനിംഗ് ഇന്ന്. ഐഎൻഎസ് ജടായു നാവികസേന മേധാവി അഡ്മിറൽ ആർ.ഹരികുമാർ രാജ്യത്തിന് സമർപ്പിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും നേരിടുന്ന വെല്ലുവിളികളെ നേരിടാനായി ലക്ഷദ്വീപ് കേന്ദ്രീകരിച്ച് മിനിക്കോയി ദ്വീപുകളിലാകും ബേസ് പ്രവർത്തിക്കുക. ബേസ് ആയി തുടങ്ങി ഭാവിയിൽ നാവിക താവളമാക്കി മാറ്റുകയാണ് നാവികസേനയുടെ ലക്ഷ്യം.
കടൽക്കൊള്ളയ്ക്കെതിരെ പോരാടുന്നതിനും സുപ്രധാന കടൽ പാതകൾ സംരക്ഷിക്കുന്നതിനും പുതിയ നാവിക സൗകര്യങ്ങൾ സഹായിക്കും. സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനും നാവികസേന ബേസ് സഹായിക്കും. കവരത്തിയിലെ ഐഎൻഎസ് ദ്വീപ്പ്രക്ഷക്ക് ശേഷം ലക്ഷദ്വീപിലെ രണ്ടാമത്തെ നാവിക താവളമാണ് ഐഎൻഎസ് ജടായു.