6 വയസുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ചു; CWC അംഗത്തിനെതിരെ കേസെടുത്ത് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

6 വയസുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ചു; CWC അംഗത്തിനെതിരെ കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ CWC അംഗത്തെ പ്രതി ചേർത്ത് പോലീസ്. പത്തനംതിട്ട CWC അംഗവും അഡ്വക്കേറ്റുമായ എസ് കാർത്തികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് വയസുള്ള കുട്ടിക്കും അമ്മയ്‌ക്കുമെതിരെ മാരകായുധം പ്രയോഗിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അർജുൻ ദാസും അദ്ദേഹത്തിന്റെ ഭാര്യയായ കാർത്തികയും വീട് വയ്‌ക്കുന്നതിനായി ഇവരുടെ സ്ഥലത്തെ മണ്ണും പാറയും മാറ്റിയിരുന്നു. ഇതേത്തുടർന്ന് പ്രശ്‌നങ്ങളും പരാതികളും നിരന്തരം നിലനിന്നിരുന്നു. പാറ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലുതായതോടെ ഇത് നിർത്തി വയ്‌ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടത് സ്ഥലത്ത് തന്നെയുള്ള പാർട്ടി പ്രവർത്തകരാണെന്നാരോപിച്ച് അർജുൻ ദാസും, ഭാര്യ കാർത്തികയും ഇവരുടെ സഹോദരനും പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിക്ക് നേരെ മാരകായുധം വീശിയെന്ന പരാതിയെ തുടർന്നാണ് കാർത്തികയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കാർത്തികയേയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയിൽ മറ്റുള്ളവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പാറ ഘനനവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചതോടെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ ഇവരുടെ വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നാല് എഫ്‌ഐആർ ആണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: Arrestcwc
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies