കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് അറിയുന്നതുകൊണ്ടാണ് ഇരുമുന്നണികൾക്കും അങ്കലാപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തവണ തൃശൂരിൽ ബിജെപിയെ തോൽപിക്കാൻ കഴിയില്ലെന്നും ജനങ്ങൾ എൻഡിഎക്കും സുരേഷ്ഗോപിക്കും ഒപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
‘മുരളീധരനെ തൃശൂരിലേക്ക് മാറ്റിയിട്ട് താത്വിക അവലോകനം പറയുകയാണ്. ബിജെപിയെ തോൽപിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്തത്. തൃശൂരിൽ ഇത്തവണ ബിജെപിയെ തോൽപിക്കാൻ കഴിയില്ല. തൃശൂരിലെ ജനങ്ങൾ എൻഡിഎക്കൊപ്പമാണ്, സുരേഷ് ഗോപിക്കൊപ്പമാണ്. എൻഡിഎയെ ഭയന്നാണ് തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റിയത്.
ഇത്തവണ കേരളത്തിൽ എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്ന് അറിയുന്നതുകൊണ്ടാണ് ഇരുമുന്നണികൾക്കും അങ്കലാപ്പ്. തൃശൂരിൽ സിറ്റിംഗ് എംപി മാറി നിൽക്കുന്ന അവസ്ഥയാണ്. മുരളീധരൻ ജയിക്കാൻ വേണ്ടി നിൽക്കുന്ന സ്ഥാനാനർത്ഥിയല്ല, തോൽക്കാൻ വേണ്ടി മുന്നിൽ നിൽക്കുകയാണ്.’- കെ.സുരേന്ദ്രൻ പറഞ്ഞു.