തിരുവനന്തപുരം: സംസ്ഥാനത്ത് 1,42,072 മീറ്ററുകൾ പ്രവർത്തനരഹിതമെന്ന് കെഎസ്ഇബി. ഇവയിൽ 22,814 എണ്ണം പ്രവർത്തന രഹിതമായിട്ട് ഒരു വർഷത്തിലേറെയായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 1.35 കോടി മീറ്ററുകളാണുള്ളത്.
കേടാതായതിൽ 21,635 മീറ്ററുകൾ സ്ഥാപനങ്ങളിലേതാണ്. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. വൈദ്യുതി മീറ്ററുകളുടെ ലഭ്യത കുറവാണ് ഇവ മാറ്റുന്നതിനുള്ള തടസമെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.
കേന്ദ്രത്തിന്റെ സ്മാർട് മീറ്റർ പദ്ധതിയും സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് പാതിവഴിയിൽ നിലച്ചു. കേരളം ആദ്യം നൽകിയ പദ്ധതി പ്രകാരം 1.50 ലക്ഷം സ്മാർട് മീറ്റർ കേന്ദ്രം അനുവദിച്ചപ്പോഴാണ് പദ്ധതിയിൽ നിന്ന് പിന്നാക്കം പോയത്.