പാലക്കാട്: അഞ്ച് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ- സജിത ദമ്പതികളുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം. അമ്മയുടെ സഹോദരിയുടെയും സഹോദരനുമൊപ്പം നടന്നു പോകുന്നതിനിടെ റോഡരികിലേക്ക് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. പന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ചുവീഴുകയായിരുന്നു. കൈയ്ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ കാട്ടുപന്നി ഓടിമറിഞ്ഞു.