സുരക്ഷാ കൗൺസിലിന് ഇരട്ടത്താപ്പ്; യുഎന്നിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല; ചൈനയ്ക്കും ഇന്ത്യയുടെ പരോക്ഷ വിമർശനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷാ കൗൺസിലിന് ഇരട്ടത്താപ്പ്; യുഎന്നിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയുന്നത് അംഗീകരിക്കാനാകില്ല; ചൈനയ്‌ക്കും ഇന്ത്യയുടെ പരോക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

 

ന്യൂയോർക്ക്: തെളിവുകളുടെ അടിസ്ഥാനത്തിൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയാൻ വീറ്റോ അധികാരം ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. തീവ്രവാദമെന്ന വിപത്തിനെ നേരിടുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന കൗൺസിലിന്റെ വാദം വെറും ഇരട്ടത്താപ്പ് മാത്രമാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിന്റെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ഇവർ.

” അന്താരാഷ്‌ട്ര തലത്തിൽ പോലും കുപ്രസിദ്ധി നേടിയ ഭീകരരെ പട്ടികപ്പെടുത്തുന്നത് യാതൊരു ന്യായീകരണവും കൂടാതെയാണ് വീറ്റോ ചെയ്യപ്പെടുന്നത്. യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പട്ടികപ്പെടുത്തലുകൾ പോലും നടത്തുന്നത്. എന്നാൽ ഇവ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നിർദ്ദേശങ്ങൾക്ക് വിളിക്കാത്തത് ഭീകരതയെ ചെറുക്കുന്നതിൽ കൗൺസിലിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്നാണ് തെളിയിക്കുന്നതെന്നും” രുചിര കാംബോജ് വിമർശിച്ചു. ചൈനയ്‌ക്കെതിരായ പരോക്ഷ വിമർശനം കൂടിയായിരുന്നു രുചിര കാംബോജിന്റെ വാക്കുകൾ.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളും ലഷ്‌കർ ഭീകരനായ സാജിദ് മിറിനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള നിർദ്ദേശം യുഎൻ സുരക്ഷാ കൗൺസിലിന്റെ സമിതിക്ക് മുൻപാകെ ഇന്ത്യയും അമേരിക്കയും എത്തിച്ചിരുന്നു. എന്നാൽ ചൈനയുടെ ഇതിനെ എതിർത്തു. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇയാൾക്ക് ചൈന പിന്തുണ നൽകിയതിനെ ഇന്ത്യ സമിതിയിൽ വച്ച് തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോട് കൂടി മാത്രമാണ് ഇത്തരത്തിൽ ഭീകരരെ പട്ടികപ്പെടുത്തുന്നത്.

ഈ സാഹചര്യത്തിൽ സുരക്ഷാ കൗൺസിലിന്റെ അജണ്ടയിൽ നിന്ന് കാലഹരണപ്പെട്ടതും അപ്രസക്തവുമായ ഭാഗങ്ങൾ ഒഴിവാക്കി മാറ്റങ്ങൾ കൊണ്ടുവരണമെന്നും രുചിര കാംബോജ് നിർദ്ദേശിച്ചു. ” അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കേണ്ടത് കൗൺസിലിന്റെ കൂടി ആവശ്യമാണ്. ഈ 21ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങൾ നടപ്പിലാക്കണം. സുരക്ഷാ കൗൺസിലിന്റെ വിപുലീകരണവും ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. കൗൺസിലിന്റെ പ്രവർത്തനരീതികളെ കുറിച്ച് ഇന്ന് ഒരു സംവാദം ആവശ്യമാണെന്നും” രുചിര കാംബോജ് ചൂണ്ടിക്കാട്ടി.

 

Tags: UN security councilRuchira KambojFEATURED2
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies