പനാജി: ഗോവയിൽ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കുചേർന്നിരിക്കുന്നതെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ഏകദേശം 20,000 ആളുകളുമായി കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. 20,000ലധികം ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചു. ജനങ്ങൾ പല നിർദേശങ്ങൾ തന്നിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറുമ്പോൾ ജനങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച് പ്രവർത്തിക്കും.”- പ്രമോദ് സാവന്ത് പറഞ്ഞു.
2047ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ഇതിനായി ജനങ്ങളുടെ നിർദേശങ്ങൾ ആവശ്യമാണെന്നും അതിനാൽ 250 സ്ഥലങ്ങളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര കാമ്പയിൻ സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.