ചെന്നൈ: കാട്ടാന ആക്രമണത്തിൽ 25-കാരന് ദാരുണാന്ത്യം. തമിഴ്നാട് ഗൂഡല്ലൂരിലാണ് ആക്രമണമുണ്ടായത്. ചെറിയചൂണ്ടി സ്വദേശി 25-കാരൻ പ്രശാന്ത് ആണ് മരിച്ചത്. ഗുഡല്ലൂരിൽ ഓവേലിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
കാട്ടാന വിഹരിക്കുന്ന സ്ഥിരം സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഗൂഡല്ലൂർ. കഴിഞ്ഞയാഴ്ച കാട്ടാന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.