നാഗ്പൂർ: പ്രവർത്തനം വ്യാപിച്ച സാഹചര്യത്തിൽ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തിരിച്ച് ആർഎസ്എസ്. സംഘ ശാഖകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രവർത്തനം സുഗമമാക്കാനാണ് വിഭജനം നടത്തിയിരിക്കുന്നത്. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങൾ. നാഗ്പൂരിൽ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയിൽ പ്രഖ്യാപിച്ചു.
ദക്ഷിണ കേരളം
പ്രാന്ത സംഘചാലക് – പ്രൊഫ. രമേശൻ
കാര്യവാഹ് – ടി.വി. പ്രസാദ് ബാബു
സഹകാര്യവാഹ് – കെ.ബി. ശ്രീകുമാർ
പ്രാന്തപ്രചാരക് – എസ്.സുദർശൻ
സഹപ്രചാരക് – പ്രശാന്ത്
ഉത്തര കേരളം
പ്രാന്ത സംഘചാലക് – അഡ്വ. ബലറാം
കാര്യവാഹ് – പി. എൻ. ഈശ്വരൻ
സഹകാര്യവാഹ് – പി.പി. സുരേഷ് ബാബു
പ്രാന്തപ്രചാരക് – എ. വിനോദ്
സഹ പ്രചാരക് – അനീഷ്
കെ.പി. രാധാകൃഷ്ണൻ- രണ്ട് പ്രാന്തങ്ങളുടെയും ബൗദ്ധിക് പ്രമുഖായും പ്രവർത്തിക്കും