എറണാകുളം: വൈപ്പിനിൽ വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടി. ആലങ്ങാട് സ്വദേശികളായ അജ്മൽ, മഹാദേവ്, ആദർശ് എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ചെറായി ദേവസ്വം നടക്ക് വടക്കുഭാഗത്ത് വച്ചാണ് അതിക്രമം നടത്തിയത്. ലിഫ്റ്റ് വേണോയെന്ന് ചോദിച്ച ശേഷം യുവതിയെ പൊടുന്നനെ അക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു.