സന്ദേശ് ഖാലിയിൽ നിന്നും ലോക്‌സഭയിലേക്ക് ആ ഇടിമുഴക്കം; രേഖാ പത്രയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്ക് കൈയ്യടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ് ഖാലിയിൽ നിന്നും ലോക്‌സഭയിലേക്ക് ആ ഇടിമുഴക്കം; രേഖാ പത്രയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്ക് കൈയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 05:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അധികാരവും കൈയ്യൂക്കും കൊണ്ട് തൃണമൂൽ ഗുണ്ടകൾ അടക്കിവാണിരുന്ന സന്ദേശ് ഖാലിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചുകയറാൻ ഒരുങ്ങുകയാണ് രേഖാ പത്ര. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ നിരന്തരം അക്രമിക്കപ്പെട്ടിരുന്ന സന്ദേശ് ഖാലി. തൃണമൂൽ ഗുണ്ടകളുടെ വാൾമുനകളിൽ അവരുടെ നെടുവീർപ്പുകൾ പുറം ലോകത്ത് എത്തിയിരുന്നില്ല. ഒടുവിൽ അവരുടെ മോചനത്തിന് സ്വയം തുനിഞ്ഞിറങ്ങിയ ഝാൻസി റാണി ആയിരുന്നു രേഖാ പത്ര…

രേഖയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ നാരീശക്തിയാണ് രാജ്യത്തിന്റെ കരുത്തെന്ന നിലപാടിലെ ആത്മാർത്ഥത കൂടിയാണ് ബിജെപിയും എൻഡിഎയും അടിവരയിട്ട് കാണിക്കുന്നത്. സന്ദേശ് ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും ഗുണ്ടയുമായ ഷെയ്ഖ് ഷാജഹാനും അനുയായികൾക്കുമെതിരെ സ്ത്രീകളുടെ പ്രതിഷേധം നയിച്ച രേഖാ പത്രയ്‌ക്ക് ടിക്കറ്റ് നൽകിയതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ബിജെപിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് രേഖാ പത്രയുടെ പേരും ഇടംപിടിച്ചത്.

രാജ്യം ഞെട്ടലോടെ കേട്ട ക്രൂരതകൾ പുറംലോകം അറിയാൻ കാരണം രേഖാ പത്രയുടെ നിശ്ചദാർഢ്യവും കരുത്തുമാണ്. തൃണമൂൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ സ്ത്രീകളെ ഒരുമിച്ച് നിർത്തിയതും രേഖാ പത്രയെന്ന സാധാരണക്കാരിയുടെ നേതൃമികവ് ആയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ രാഷ്‌ട്രീയ ഭീഷണികൾ നിരന്തരം വേട്ടയാടിയെങ്കിലും ഒന്നിനും വഴങ്ങാതെ നീതിക്ക് വേണ്ടി അവൾ നിലകൊണ്ടു. അനുഭവിച്ച ക്രൂരതകൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിലും രേഖാ പത്ര തുറന്നുപറഞ്ഞു.

ടിഎംസി എംഎൽഎമാരായ ഷെയ്ഖ് ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവരുടെ ക്രൂരതകൾക്കെതിരെ പൊലീസിൽ പരാതി നൽകിയത് രേഖയായിരുന്നു. പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷെയ്ഖ് ഷാജഹാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഒന്നിനെയും ഭയക്കാതെ സന്ദേശ്ഖാലിയിലെ ക്രൂരതകൾ തുറന്നു പറഞ്ഞതും രേഖയായിരുന്നു.

പത്ര പാറ സ്വദേശിനിയായ രേഖാ പത്ര ബസിർഘട്ടിൽ നിന്നാണ് ബിജെപിക്കായി ജനവിധി തേടുക. തന്നെ പോലെയൊരു ഗ്രാമീണ സ്ത്രീയെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും രേഖാ പത്ര പറഞ്ഞു. സന്ദേശ്ഖാലിയിലെ ഇരകൾക്കുവേണ്ടി ഇനിയും തന്റെ ശബ്ദം ഉയർത്തുമെന്നും രേഖ പറയുന്നു. ബാസിർഘട്ടിൽ തൃണമൂൽ കോൺഗ്രസിന്റെ ഹാജി നൂറുൽ ഇസ്ലാമാണ് രേഖയുടെ എതിരാളി.

സ്ഥാനാർത്ഥി പട്ടികയിൽ രേഖയും ഇടംപിടിച്ചതോടെ സന്ദേശ് ഖാലിയിലെ തൃണമൂൽ കോൺഗ്രസിന്റെ കാടത്തത്തിന് ഇരകളായവരെ വീണ്ടും ചേർത്തു പിടിക്കുകയാണ് ബിജെപി. രേഖയെപ്പോലെ നിശബ്ദം കണ്ണീർ വാർത്ത സ്ത്രീകളോട് വോട്ട് ചോദിക്കുന്നതിന് മുൻപ് അവരുടെ കണ്ണീരൊപ്പുകയാണ് മമത ബാനർജി ചെയ്യേണ്ടതെന്ന് ആയിരുന്നു പശ്ചിമബംഗാളിന്റെ സഹചുമതല വഹിക്കുന്ന ബിജെപി ദേശീയ നേതാവ് അമിത് മാളവ്യയുടെ പ്രതികരണം.

42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളിൽ ഏപ്രിൽ 19 മുതൽ 1 വരെ ഏഴ് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. 111 പാർലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച അഞ്ചാം ഘട്ട പട്ടികയിലാണ് രേഖ പത്രയും ഇടംപിടിച്ചത്. സമൂഹത്തിന്റെ താഴെത്തട്ടിൽ ഉളളവരെ വരെ കൈപിടിച്ചുയർത്താനുളള ബിജെപിയുടെയും എൻഡിഎയുടെയും പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Tags: Sandeshkhalirekha patra2024 NATIONAL ELECTIONBJPSpecial
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies