പത്തനംതിട്ട: 14-കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തിരുവല്ല ഇരവിപേരൂർ സ്വദേശി തുളസീദാസ്, കിഴക്കൻ ഓതറ സ്വദേശി ശ്രീജിത്ത് എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടർന്ന് ഈ സുഹൃത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.