വർഷങ്ങൾക്കു ശേഷം പെ​​​ഗ്ഗ് കഴിച്ചത് പ്രണവ് ഓഫർ ചെയ്‌തപ്പോൾ; അതൊരു ഓർമ്മയാണെന്ന് ധ്യാൻ ശ്രീനിവാസൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വർഷങ്ങൾക്കു ശേഷം പെ​​​ഗ്ഗ് കഴിച്ചത് പ്രണവ് ഓഫർ ചെയ്‌തപ്പോൾ; അതൊരു ഓർമ്മയാണെന്ന് ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാ ലൊക്കേഷനിലെ പ്രണവിനോടൊപ്പമുള്ള ഓർമകൾ പങ്കുവയ്‌ക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

മോഹൻലാലിന്റെ മകൻ എന്നൊരു ചിന്താ​ഗതി ഇല്ലാതെയാണ് പ്രണവ് പെരുമാറുന്നത്. അതിനാലാണ് പ്രണവിനെ എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്നതെന്നും ധ്യാൻ പറഞ്ഞു. താൻ വർഷങ്ങൾക്കു ശേഷം ഒരു പെ​​​ഗ്ഗ് കഴിച്ചത് പ്രണവ് നൽകിയിട്ടാണെന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

‘മോഹൻലാലിന്റെ മകൻ എന്നൊരു ഫീൽ നമുക്ക് നൽകാതെയാണ് പ്രണവ് പെരുമാറുന്നത്. എല്ലാവരോടും ഒരുപോലെ പെരുമാറും. ഇത്രയും വലിയൊരു നടന്റെ മകനാണെന്ന ചിന്തയില്ലാതെയാണ് സംസാരിക്കുന്നത്. ഇതെല്ലാം തന്നെയാണ് അപ്പുവിനെ എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം.

ഞാൻ ഇപ്പോൾ മദ്യപിക്കാറില്ല. കുറേ കാലത്തിന് ശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗടിക്കണം എന്നാഗ്രഹിച്ചത് അവൻ എനിക്ക് ഒരു പെഗ്ഗ് നീട്ടിത്തന്നപ്പോഴാണ്. വർഷങ്ങൾക്ക് ശേഷമാണ് ആ സെറ്റിൽ വെച്ച് ഞാനൊരു പെ​​​ഗ്ഗടിച്ചത്. അതൊരു ഓർമ്മയാണ്. നമ്മൾ കമ്പനി കൂടണമെന്ന് ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമല്ലോ. വർഷങ്ങൾക്ക് ശേഷം അവന്റെ കൂടെയിരുന്നിട്ടാണ്, അവൻ ഒരു ഡ്രിങ്ക് ഓഫർ ചെയ്‌തപ്പോഴാണ് ഞാൻ കഴിച്ചത്. ഞാൻ ഇതൊരു ഓർമ പോലെ പറഞ്ഞതാണ്. ഞങ്ങൾ രണ്ടു പേരും കള്ളു കുടിച്ച് അവിടെ ഇരുന്ന് അലമ്പായിരുന്നു എന്ന് ആരും കരുതേണ്ട. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു.

അധികം സമയം ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ആറ് മണിയാകുമ്പോൾ ഷൂട്ടിന് വിളിച്ച് കൊണ്ടുപോകും. എല്ലാ ദിവസവും രാത്രി ഒൻപത് മണിവരെ ഷൂട്ടുണ്ട്. 40 ദിവസത്തോളം അപ്പുവുമായിട്ടുള്ളത് നല്ല ഓർമകളായിരുന്നു.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

 

Tags: pranav mohanlaldhyan sreenivasanSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies