തിരുവനന്തപുരം: ഓസ്ട്രേലിയൻ പട്ടാള സൈന്യത്തിന് മനകരുത്ത് നൽകാൻ മലയാളി വനിത. സൈന്യത്തിന് ആത്മീയവും വൈകാരികവുമായ പിന്തുണ നൽകുന്നതിനാണ് ‘ചാപ്ലെയിൽ ക്യാപ്റ്റൻ’ സ്ഥാനത്തേക്ക് സ്മൃതി കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടത്. ലോകരാജ്യങ്ങൾക്ക് മുമ്പിൽ അഭിമാനമായിരിക്കുകയാണ് ഭാരത വംശജയായ സ്മൃതി.
165 പേരിൽ നിന്നാണ് സ്മൃതിയെ ഓസ്ട്രേലിയൻ സൈന്യം തിരഞ്ഞെടുത്തത്. സൈന്യത്തിൽ ജാതി, മത ഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മികമായി മാനസിക പിന്തുണ പകരുകയാണ് ചാപ്ലെയിൽ ക്യാപ്റ്റന്റെ ധർമ്മം.
ഒന്നര വർഷത്തെ പരിശീലനത്തിനും വിവിധ പരീക്ഷകൾക്കുമൊടുവിലാണ് സ്മൃതി ക്യാപ്റ്റൻ പദവിയിലേക്കെത്തിയത്. യുദ്ധമുഖത്തേക്കും സ്മൃതിയുടേ സേവനം ആവശ്യമായി വരും. അതിനായുള്ള കായിക പരിശീലനവും സൈന്യം ഇവർക്ക് നൽകും. കഴിഞ്ഞ 19-ാം തീയതിയാണ് ഓസ്ട്രേലിയൻ സൈന്യത്തിൽ ഇവർ ചുമതലയേറ്റത്.
ഓസ്ട്രേലിയയിലെ മെൽബണിൽ മുതിർന്ന ശാസ്ത്രജ്ഞയായി ജോലി ചെയ്ത് വരികയാണിവർ. കഴിഞ്ഞ 10 വർഷമായി ആത്മീയതയിലും സാമൂഹികസേവനത്തിലുമാണ് സ്മൃതി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.