ന്യൂഡൽഹി: മരണത്തെ കീഴടക്കി യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ പുണ്യ വേളയിൽ ഭാരതീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. എക്സിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.
ക്രിസ്ത്യൻ സഹോദരീ സഹോദരന്മാർക്ക് ഈസ്റ്റർ ആശംസകൾ നേരുന്നവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്ന പുണ്യ നിമിഷമാണിത്. സ്നേഹത്തിന്റെയും പ്രത്യാശയുടെയും സാഹോദര്യത്തിന്റെയും മനോഭാവത്തെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ പാഠങ്ങൾ നമ്മെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിലേക്ക് നയിക്കട്ടെയെന്ന് രാഷ്‌ട്രപതി കുറിച്ചു.
Easter greetings to all, especially to our Christian brothers and sisters! This pious occasion of celebrating the Resurrection of Jesus Christ , promotes the spirit of love, hope and universal fraternity. May the teachings of Jesus Christ lead us onto the path of peace and…
— President of India (@rashtrapatibhvn) March 31, 2024
പുതിയ മാറ്റത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശം എല്ലായിടത്തും പടരട്ടെയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചുകൊണ്ട് ഒരുമിച്ച് കൂടാൻ ഈ ദിനം നമുക്കെല്ലാവർക്കും പ്രചോദനമാകും. എല്ലാവർക്കും സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു- പ്രധാനമന്ത്രി കുറിച്ചു.
On Easter, we hope that the message of renewal and optimism reverberates all over. May this day inspire us all to come together, fostering unity and peace. Wishing everyone a joyful Easter.
— Narendra Modi (@narendramodi) March 31, 2024