"പുതിയ പേരിട്ടാലും യാഥാർത്ഥ്യം മറ്റൊന്നാകില്ല"; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി പുനർനാമകരണം ചെയ്ത സംഭവത്തിൽ നിലപാടറിയിച്ച് ഭാരതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പുതിയ പേരിട്ടാലും യാഥാർത്ഥ്യം മറ്റൊന്നാകില്ല”; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകി പുനർനാമകരണം ചെയ്ത സംഭവത്തിൽ നിലപാടറിയിച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 11:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ പല പ്രദേശങ്ങൾക്കും ചൈന പുനർനാമകരണം നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഭാരതം. ബുദ്ധിശൂന്യമായ നടപടികൾ കൈക്കൊള്ളുന്ന സമീപനം ചൈന ഇപ്പോഴും തുടരുകയാണെന്നും അരുണാചലിനെ സംബന്ധിച്ച് ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

“ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തുകൊണ്ട് ബുദ്ധിശൂന്യമായ നടപടികൾ ചൈന തുടരുകയാണ്. അത്തരം നീക്കങ്ങളെയും നടപടികളെയും ഭാരതം ശക്തമായി നിരസിക്കുന്നു. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് അരുണാചൽ പ്രദേശ്. മറ്റൊരാൾക്കും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്ത മേഖല. അത് അന്നും എന്നും ഭാരതത്തിന്റേതായി നിലനിൽക്കുകയും ചെയ്യും. പുതിയ പേരുകൾ നൽകിയെന്ന് കരുതി യാഥാർത്ഥ്യം മറ്റൊന്നാകില്ല.” വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ചൈനയുടെ പ്രകോപനപരമായ നടപടിയുണ്ടായത്. അരുണാചൽ ഉൾപ്പടെ നിരവധി സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തുള്ള പട്ടിക ചൈന പുറത്തിറക്കിയിരുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചലിന്റെ അവകാശവാദം കാലങ്ങളായി ഉന്നയിക്കുന്ന ചൈന അസംബന്ധ വാദങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. “നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റിയാൽ ആ വീട് എന്റേതാകുമോ‌” എന്നും ജയശങ്കർ ചോദിച്ചിരുന്നു.

Tags: ChinaMEAarunachal pradeshIndia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies