കോഴിക്കോട്: വീടിന് തീവച്ചതിന് ശേഷം തൂങ്ങിമരിച്ച് യുവാവ്. കോഴിക്കോട് പെരുമണ്ണ പാറമ്മലിലാണ് സംഭവം. മാങ്ങോട്ടിൽ വിനോദ് എന്ന യുവാവാണ് ജീവനൊടുക്കിയത്. ഇയാൾ താമസിച്ചിരുന്ന വീടിന് തീയിട്ട് തൊട്ടുപിന്നാലെ അതേവീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പന്തീരങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.