"കശ്മീർ ഓപ്പൺ ജയിലായി മാറി, മുസ്ലീങ്ങൾ അപകടത്തിൽ"; കുപ്രചാരണത്തിലൂടെ ഭീതി വിതച്ച് വോട്ടുപിടിക്കാനുള്ള സ്ഥിരം പ്രയോ​ഗവുമായി മുഫ്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കശ്മീർ ഓപ്പൺ ജയിലായി മാറി, മുസ്ലീങ്ങൾ അപകടത്തിൽ”; കുപ്രചാരണത്തിലൂടെ ഭീതി വിതച്ച് വോട്ടുപിടിക്കാനുള്ള സ്ഥിരം പ്രയോ​ഗവുമായി മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 06:46 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേതൊരു ജനതയേയും പോലെ സ്വൈര്യജീവിതത്തിന്റെ ആശ്വാസമറിയുകയാണ് ജമ്മുകശ്മീർ. താഴ്വരയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കശ്മീരികളുടെ ജീവിതശൈലിയെ അപ്പാടെ മാറ്റിമറിച്ചു. സ്വാതന്ത്ര്യത്തോടെ ശ്വാസമെടുക്കാൻ കശ്മീർ തുടങ്ങിയിരിക്കുന്നുവെന്നാണ് മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. വൈകാതെ തന്നെ അഫ്സ പിൻവലിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും സൂചന നൽകിയിരുന്നു. കശ്മീരിലെ മാറ്റങ്ങൾ കണ്ട് ബിജെപിയുടെ നിത്യവിമർശകർ പോലും അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി നിൽക്കെ ഇത് കേന്ദ്രസർക്കാരിന് വോട്ടായി മാറുമെന്ന് ഭയക്കുന്ന മറ്റൊരു പക്ഷം കശ്മീരിനെ ഇപ്പോഴും ഭീതിത മേഖലയായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുദാഹരമാണ് പി‍ഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി നടത്തിയ പ്രതികരണം.

2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം താഴ്വര തീർത്തും തുറന്ന ജയിലായി മാറിയെന്നാണ് മെഹബൂബ മുഫ്തിയുടെ വാദം. വിഘടനവാദി മിർവൈസ് ഉമർ ഫറൂഖിനെ വീട്ടുതടങ്കലിലാക്കിയ നടപടിയെയും അവർ വിമർ‌ശിച്ചു. മദ്രസകൾ തകർക്കപ്പെടുകയാണെന്നും മുസ്ലീം സമൂഹം അപകടത്തിലാണെന്നുമാണ് മുഫ്തിയുടെ മറ്റൊരു അവകാശവാദം.

“ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു, 2019 ഓ​ഗസ്റ്റ് അഞ്ചിന് ആരംഭിച്ചതെല്ലാം ഇപ്പോഴും തുടരുകയാണ്. ജമ്മുകശ്മീർ ഒരു ഓപ്പൺ ജയിലായി മാറിക്കഴിഞ്ഞു” മുഫ്തി പ്രതികരിച്ചു. ശ്രീനഗറിലെ ഹസ്രത്ബൽ ദർ‌​ഗയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി എത്തിയപ്പോഴായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പരാമർശം.

ഇൻഡി സഖ്യത്തിന് തിരിച്ചടിയായി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പിഡിപി അദ്ധ്യക്ഷ പ്രഖ്യാപിച്ചിരുന്നു. ജമ്മുകശ്മീരിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലേക്ക് പിഡിപി സ്ഥാനാർത്ഥികളെ നിർത്തുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീരിലെ മൂന്ന് സീറ്റുകളിലും നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥികളെ നിർത്തുമെന്ന ഒമർ അബ്ദുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇൻഡി മുന്നണിക്ക് തിരിച്ചടിയായി മുഫ്തിയും നിലപാടറിയിച്ചത്.

Tags: jammu and kashmirarticle 370pdpmehbooba mufti
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies