ചൈനയിലെ സ്ഥലങ്ങളുടെ പേര് ഇന്ത്യ മാറ്റിയാൽ അതിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് കിട്ടുമോ; അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയിലെ സ്ഥലങ്ങളുടെ പേര് ഇന്ത്യ മാറ്റിയാൽ അതിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്‌ക്ക് കിട്ടുമോ; അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 07:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള ചൈനയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് ഇന്ത്യ മാറ്റിയാൽ അതിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്‌ക്കാകുമോ എന്നായിരുന്നു വിഷയത്തിൽ രാജ്‌നാഥ് സിംഗിന്റെ വിമർശനം.

അരുണാചലിൽ നാംസായിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെ പേര് മാറ്റാൻ ചൈന ശ്രമിക്കുന്നു. അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. ഞങ്ങൾ ചൈനയിലെ ചില സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നു, അതിനർത്ഥം ആ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി എന്നാണോ? ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് മാത്രമേ ഉപകരിക്കൂ.

അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയോട് ചേർന്നുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞ ആഴ്ച ചൈന പുറത്ത് വിട്ടിരുന്നു. അരുണാചലിന് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങൾ ചൈന നേരത്തെയും നടത്തിയിരുന്നു. എന്നാൽ 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം ഒരിക്കലും യാഥാർത്ഥ്യത്തെ മായ്ച്ചുകളയുന്നതല്ലെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു.

” ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി എല്ലാക്കാലത്തും നല്ല ബന്ധം പുലർത്താൻ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും രാജ്യത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനുള്ള ശ്രമം നടത്തിയാൽ, അതിന് ശക്തമായ മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് കഴിവുണ്ട്. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് വച്ച് അതിന് മാറ്റങ്ങൾ സംഭവിക്കില്ലെന്നും” രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. നേരത്തെ അരുണാചൽപ്രദേശിന് മേൽ ചൈന ഉന്നയിച്ച അവകാശവാദങ്ങൾ കേന്ദ്രവിദേശകാര്യമന്ത്രാലയവും തള്ളിയിരുന്നു. അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അരുണാചൽ എന്നായിരുന്നു വിഷയത്തിൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.

Tags: Chinarajnath singharunachal pradesh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies