കോട്ടയം: വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്രാങ്കുഴി സ്വദേശി ജിഷ്ണു വേണുഗോപാൽ, വെള്ളൂർ സ്വദേശി വൈഷ്ണവ് മോഹൻ എന്നിവരാണ് മരിച്ചത്. വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം നടന്നത്.
വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേലയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.