ആലപ്പുഴ: കാൽ വഴുതി തോട്ടിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. നെടുമുടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കളരിപ്പറമ്പ് സ്വദേശി തീർത്ഥയാണ് മരിച്ചത്. അമ്മക്കൊപ്പം ബന്ധുവീട്ടിലേക്ക് പോകുമ്പോൾ കാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.
അമ്മയും പിന്നാലെ ചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കരയ്ക്കെത്തിച്ച കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.