നവിമുംബൈ: കേരള സമാജം ഉൽവെ നോഡ് ഫുഡ് ഫെസ്റ്റിവൽ 21 ന് നടക്കും. വൈകിട്ട് 4 മണി മുതൽ 10 മണി വരെ യാണ് KSUN ഫുഡ് ഫെസ്റ്റിവൽ 2024 നടക്കുക.
ഉൽവെ സെക്ടർ 16-A യിലുള്ള രാംഷേത്ത് ഠാക്കുർ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലെക്സിൽ വച്ചാണ് ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. കേരളീയ വിഭവങ്ങളും ഇതര സംസ്ഥാനങ്ങളുടെ രുചിക്കൂട്ടുകളും നിറഞ്ഞ നിരവധി ഭക്ഷണസ്റ്റാളുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് നാല് മണി മുതൽ രാത്രി 10 മണി വരെയാണ് പരിപാടി. ലൈവ് മ്യൂസിക്കും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
98200 64613
9321860111
80973 86840
9969278684