സൂര്യ കിരണങ്ങൾ തിലകമായി രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന അപൂർവ്വ പ്രതിഭാസം; സൂര്യ അഭിഷേക് ഉച്ചയ്ക്ക് 12.15ന്; രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യ കിരണങ്ങൾ തിലകമായി രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന അപൂർവ്വ പ്രതിഭാസം; സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15ന്; രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 05:49 am IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. ഭക്തർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ഇന്ന് ഉച്ചയ്‌ക്ക് 12.15ഓടെ നടക്കും. നാല് മിനിറ്റ് സമയത്തോളം ഈ പ്രതിഭാസം നീണ്ടുനിൽക്കും. സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ 75 മില്ലിമീറ്റർ നീളത്തിലുള്ള തിലകം ആയിട്ടാണ് ഈ സമയം പതിക്കുന്നത്‌.

റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ സൂര്യന്റെ ചലനത്തെ അടിസ്ഥാനമാക്കി സമയം കണക്കാക്കിയിട്ടുള്ളതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിക്കും. അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിക്കും. അവിടെ നിന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിലുള്ള ഭഗവാന്റെ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് തിലകമായി പതിക്കും

സൂര്യ അഭിഷേകം വിജയകരമായി പൂർത്തിയാക്കുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സിബിആർഐ ഡയറക്ടർ പ്രൊഫ. പ്രദീപ് കുമാർ രാമഞ്ചർള, പ്രൊഫ ദേവദത്ത് ഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുള്ളത്.

രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത വെയിലിനെ മറികടന്ന് ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി പ്രദേശത്ത് എല്ലായിടത്തും ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. തേദി ബസാർ മുതൽ നയാഘട്ട് വരെയുള്ള 29 സ്ഥലങ്ങളിൽ അധികൃതർ ഹെൽപ്പ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട 12 ഇടങ്ങളിലായി ഹെൽത്ത് സെന്ററുകളും തുടങ്ങിയിട്ടുണ്ട്.

ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഒമ്പത് സോണുകളായി തിരിച്ചിട്ടുണ്ട്. 560ഓളം സിസിടിവി ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി 11 അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്‌പെക്ടർമാർ, 400 സബ് ഇൻസ്‌പെക്ടർമാർ, വനിതാ സബ് ഇൻസ്‌പെക്ടർമാർ, 1305 കോൺസ്റ്റബിൾമാർ, 270 വനിതാ കോൺസ്റ്റബിൾമാർ എന്നിവരെയാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ എസ്ഡിആർഎഫിന്റെ ഒരു ടീമിനും എടിഎസിന്റെ ഒരു ടീമിനും സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്.

Tags: ayodhyaRAM LALLAsurya kiran
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies