എറണാകുളം: ഏപ്രിൽ 21 ഞായറാഴ്ച മുതൽ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. അരമണിക്കൂർ ഇടവേളകളിൽ സർവ്വീസ് നടത്താനാണ് തീരുമാനം. സര്‍വീസിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി കെഎംആര്‍എല്‍ അറിയിച്ചു. ടെർമിലിന്റെ നിർമാണവും പൂർത്തിയായിരുന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്നുള്ള സർവീസിന് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഗതാഗത കുരുക്കിൽപ്പെടാതെ വിനോദ സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഫോര്‍ട്ട്‌കൊച്ചിയിലേക്കെത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരുന്നു.















