ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ​ഗൂഢാലോചനയുണ്ട്; കമ്മീഷണറെ സസ്പെൻഡ‍് ചെയ്ത് അന്വേഷണം നടത്തണം: കെ. സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ​ഗൂഢാലോചനയുണ്ട്; കമ്മീഷണറെ സസ്പെൻഡ‍് ചെയ്ത് അന്വേഷണം നടത്തണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 05:14 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: തൃശൂർ പൂരത്തിന് കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ​ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നിന്ന് ആരാണ് നിയന്ത്രിച്ചതെന്ന് കണ്ടെത്തണമെന്നും കമ്മീഷണർ അങ്കിത് അശോകനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
‌
ഉന്ന‌തതലത്തിൽ വളരെ ആസൂത്രിതമായ ​ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അല്ലാതെ പൊലീസ് കമ്മീഷണർക്ക് ഇത്തരത്തിലൊരു നടപടിയെടുക്കാൻ കഴിയില്ല. ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലമാക്കാൻ സർക്കാർ തന്നെ ​ഗൂഢാലോചന നടത്തിയെന്നതാണ് സത്യം. ശ്രീരാമസ്വാമിയുടെ ചിത്രം ഒരു ക്ഷേത്രത്തിൽ തടയുക എന്നത് നിസാരമായ കാര്യമല്ല- സുരേന്ദ്രൻ പറഞ്ഞു.

സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിനിർത്തി ശക്തമായ അന്വേഷണം അനിവാര്യമാണ്. മുഖ്യമന്ത്രി അന്വേഷിക്കുമെന്ന് നേരത്തെ പല പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. അന്വേഷണത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ കമ്മീഷണറെ സസ്പെൻഡ‍് ചെയ്യണം. രാഷ്‌ട്രീയ ​ഗൂഢാലോചനയുണ്ടോയെന്ന് ​ഗൗരവമായി അന്വേഷിക്കണം. ‌ആരുടെ നിർദ്ദേശമാണ് കമ്മീഷണർ അനുസരിച്ചത്, തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് എന്തെങ്കിലും നിർദ്ദേശം ലഭിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവരുടെ പ്രധാന ദൈവമാണ് ശ്രീരാമൻ. പൂരത്തിൽ ശ്രീരാമന്റെ ചിത്രം തട‌യാൻ എന്ത് അവകാശമാണ് അവർക്കുള്ളത്. അമ്പലത്തിൽ വച്ച് അത് തടയുക എന്നുള്ളത് ആസൂത്രിതം തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു. എല്ലാ സാംസ്കാരിക ബിംബങ്ങളെയും തേച്ചുമാച്ച് കളയാനാണ് ഇടത് സർക്കാർ‌ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Tags: K SurendranTrissur pooramCity Police commissioner
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies