അതി ദാരുണമായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നൊരു അപകട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്. ഏപ്രിൽ 19ന് രാവിലെയായിരുന്നു സംഭവം.
ബൈക്ക് യാത്രികൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് ഇയാളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.മരിച്ചത് നവീൻ എന്ന യുവാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്നുവെന്ന് മനസിലാക്കിയെങ്കിലും ഇയാൾ ബസ് നിർത്താൻ തയാറാകാതെ പാഞ്ഞു പോവുകയായിരുന്നു.
ഭുലാഭായി പാർക്ക് ക്രോസ് റോഡിലായിരുന്നു സംഭവം. മുൻസിപ്പൽ ട്രാൻസ്പോർട്ട് ബസാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബസ് നവീനെ ഇടിച്ചുവീഴ്‌ത്തി ശരീരത്തിലൂടെ കയറിയിറങ്ങി പോവുകയായിരുന്നു. പകച്ചുനിന്ന യാത്രക്കാർ നിമിഷങ്ങൾക്ക് ശേഷമാണ് യുവാവിന് അരികിലേക്ക് ഓടിവന്നത്.
ഡ്രൈവറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും 304 A പ്രകാരം ഇയാൾക്കെതിരെ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപ ബസ് ഓപ്പറേറ്റർ അർഹാമിന് പിഴയും ചുമത്തിയിട്ടുണ്ട്.
After this tragic accident at Bhulabhai Park Crossroad, video of which has since gone viral, the driver of Route no. 13/1 bus of the Amdavad Municipal Transport Service (AMTS) has been removed from service and is currently in police custody. The bus operator (Arham) has been… pic.twitter.com/LIfHtp8IQu
— DeshGujarat (@DeshGujarat) April 23, 2024
“>