ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; ഗുരുതര പരിക്ക്; സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലാത്ത സാഹചര്യമെന്ന് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; ഗുരുതര പരിക്ക്; സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലാത്ത സാഹചര്യമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 07:48 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. ആക്രമണത്തിൽ വനിതാ നേതാവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.

കസ്ബ മഹിളാ മണ്ഡലം പ്രസിഡന്റ് സരസ്വതി സർക്കാരിനാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമത്തിൽ പരിക്കേറ്റത്. ഇലക്ഷൻ ബാനറുകളും തോരണങ്ങളും കെട്ടുന്നതിനിടെ തൃണമൂൽ ഗുണ്ടകൾ മാരക ആയുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സരസ്വതി പറയുന്നു. ദക്ഷിണ കൊൽക്കത്തയിലെ ആനന്ദപൂർ പ്രദേശത്ത് വച്ച് രാത്രി 11: 30 ഓട് കൂടിയായിരുന്നു സംഭവം.

സമൂഹമാദ്ധ്യമങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സരസ്വതി സർക്കാരിന്റെ തലയ്‌ക്ക് പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങളും മറ്റൊരു വീഡിയോയിൽ റോഡിലൂടെ മാരകായുധങ്ങളുമായി നടന്നു നീങ്ങുന്ന തൃണമൂൽ ഗുണ്ടകളെയും കാണാം. പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സ തേടിയ സരസ്വതി സംഭവത്തിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി പ്രവർത്തകർ ആനന്ദപൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തിന്റെ വിശദാംശങ്ങൾ സരസ്വതിയുമായി സംസാരിച്ചതായി സ്‌മൃതി പറഞ്ഞു. സൗത്ത് കൊൽക്കത്തയിൽ നടക്കുന്ന ക്രൂരത ഇതാണെങ്കിൽ സന്ദേശ് ഖാലിയിൽ അരങ്ങേറിയ കൊടും ക്രൂരതകൾ ഓർക്കുമ്പോൾ തന്നെ വിറയ്‌ക്കുന്നുവെന്ന് അവർ എക്‌സിൽ കുറിച്ചു. ബംഗാളിൽ ഒരു സ്ത്രീയും സുരക്ഷിതരല്ലെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

Tags: west bengalAttackTrinamool CongressBJP WORKER
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies