സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഇൻഡി സഖ്യം പ്രവർത്തിക്കുന്നു; തൃണമൂലിന് വോട്ട് നൽകുന്നത് ഭീകരവാദത്തിന് കൂട്ട് നിൽക്കുന്നതിന് സമം: ഷെഹ്‌സാദ് പൂനാവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഇൻഡി സഖ്യം പ്രവർത്തിക്കുന്നു; തൃണമൂലിന് വോട്ട് നൽകുന്നത് ഭീകരവാദത്തിന് കൂട്ട് നിൽക്കുന്നതിന് സമം: ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 04:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ഇൻഡി സഖ്യം പരസ്പരം തമ്മിലടിക്കുന്നവരാണെന്നും പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പ്രവർത്തിക്കുന്നവാരണെന്നും പൂനാവല്ല തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഇൻഡി സഖ്യം എന്താണ് ചെയ്യുന്നതെന്ന് അവർക്ക് തന്നെ നിശ്ചയമില്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി തിരിഞ്ഞ് പോരടിക്കുന്ന പ്രവർത്തകരാണുള്ളത്. കേരളത്തിലാണെങ്കിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലടിക്കുന്നു. എന്നാൽ ദേശീയ തലത്തിലേക്കെത്തുമ്പോൾ അവർ പരസ്പരം കൈകോർക്കുന്നു. പഞ്ചാബിലാണെങ്കിൽ ആംആദ്മിയും കോൺഗ്രസും തമ്മിലാണ് വഴക്ക്. ഇത്തരത്തിൽ പ്രത്യേക ലക്ഷ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാത്ത വ്യക്തികാളാണ് ഇൻഡി സഖ്യത്തിലുള്ളത്. ഇൻഡി സഖ്യം രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിരിക്കുന്നു.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ഇൻഡി സഖ്യത്തിന് ആഗ്രഹമില്ല. സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയും അഴിമതി നടത്തുന്നതിനും വേണ്ടിയും ഇൻഡി സഖ്യം അഹോരാത്രം പ്രയത്‌നിക്കുന്നുവെന്നും പൂനാവല്ല കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിന് വോട്ട് നൽകുന്നത് ഭീകരർക്ക് വോട്ട് നൽകുന്നതിന് തുല്യമാണ്. അഴിമതിയും ഗുണ്ടകളും നിറഞ്ഞ സംസ്ഥാനമായി ബംഗാൾ മാറി കഴിഞ്ഞിരിക്കുന്നു. ഇതിൽ നിന്ന് ജനങ്ങൾക്ക് മോചനം ലഭിക്കണമെങ്കിൽ ബംഗാളിൽ ബിജെപി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും ഷെഹ്‌സാദ് പൂനാവല്ല വ്യക്തമാക്കി.

ദൈവങ്ങളെ പോലും ഭിന്നിപ്പിക്കുന്ന മുതിർന്ന നേതാക്കളാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശമായ ശിവ-രാമ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പൂനാവല്ല പ്രതികരിച്ചു. ഹൈന്ദവ വിശ്വാസങ്ങളെയും സനാതന ധർമ്മത്തെയും എതിർക്കുന്ന കോൺഗ്രസ്, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Tags: Slams Indi AllianceFEATURED2Shehsadh poonavalla
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies